Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Needs Innovative Courses

Kannur

പു​തി​യ ത​ല​മു​റയ്ക്ക് ആവശ്യം നൂതന കോഴ്സുകൾ: ര​ജി​സ്ട്രാ​ർ

ക​ണ്ണൂ​ർ: ന​മ്മു​ടെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും കോ​ള​ജു​ക​ളി​ലും പ​ഠി​പ്പി​ക്കു​ന്ന കോ​ഴ്‌​സു​ക​ൾ കാ​ല​ഘ​ട്ട​ത്തി​ന് അ​നു​സൃ​ത​മാ​യ ആ​വ​ശ്യ​ങ്ങ​ളോ​ട് നീ​തി​പു​ല​ർ​ത്തു​ന്ന​താ​ണോ​യെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ ഡോ. ​ജോ​ബി കെ. ​ജോ​സ്. പൈ​സ​ക്ക​രി ദേ​വ​മാ​താ കോ​ളേ​ജി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച കോ​ഴ്സു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ഐ​യി​ലൂ​ടെ​യും ഡാ​റ്റാ സ​യ​ൻ​സി​ലൂ​ടെ​യും ക്വാ​ണ്ടം കം​പ്യൂ​ട്ടിം​ഗി​ലൂ​ടെ​യും ലോ​ക​ക്ര​മം ത​ന്നെ മാ​റി​മ​റി​യു​ന്ന കാ​ല​ത്ത് ആ ​വേ​ഗ​ത്തി​നൊ​പ്പം സ​ഞ്ച​രി​ക്കു​ന്ന​താ​ക​ണം ന​മ്മു​ടെ കാ​മ്പ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ. മാ​റ്റ​ങ്ങ​ളോ​ട് മു​ഖം​തി​രി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യ​ങ്ങ​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും പു​തി​യ ത​ല​മു​റ ബ​ഹി​ഷ്‌​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ല​ത്തി​ന്‍റെ മാ​റ്റം മ​ന​സി​ലാ​ക്കി ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ലോ​ജി​സ്റ്റി​ക്സ്, എ​ഐ ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്, ബി​സി​ന​സ് അ​ന​ലി​റ്റി​ക്സ് തു​ട​ങ്ങി​യ നൂ​ത​ന കോ​ഴ്‌​സു​ക​ൾ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പേ ആ​രം​ഭി​ച്ച ദേ​വ​മാ​താ കോ​ള​ജ് പ്ര​ശം​സ അ​ർ​ഹി​ക്കു​ന്നു​ണ്ട്.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി വ്യ​വ​സാ​യ സ്ഥാ​പ​ങ്ങ​ളു​മാ​യി ധാ​ര​ണ​ക​ളു​ണ്ടാ​ക്കി ഇ​ന്‍റേ​ൺ​ഷി​പ്പും പ്ലേ​സ്മെ​ന്‍റും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​യി​ൽ റാ​ങ്കു​ക​ൾ നേ​ടി​യ​വ​രെ​യും ആ​ദ്യ​ബാ​ച്ചി​ൽ ത​ന്നെ നൂ​റു ശ​ത​മാ​നം പ്ലേ​സ്മെ​ന്‍റ് നേ​ടി​യ ബി​ബി​എ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ബി​കോം ലൊ​ജി​സ്റ്റി​ക് വി​ഷ​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​യും ആ​ദ​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ ഡോ. ​എം.​ജെ. മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഇ.​എം. ടോ​മി​ച്ച​ൻ, വ​കു​പ്പ് മേ​ധാ​വി​ക​ളാ​യ പി.​എ​സ്. ഷൈ​ജോ, ജി​സ്‌​മി ജോ​ൺ, എം.​പി. ര​മ്യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും നാ​ലു​വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മി​നെ​ക്കു​റി​ച്ചു​ള്ള ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ് പ്ര​ഫ. ജോ​ബി കെ. ​ജോ​സ് ന​യി​ച്ചു.

Latest News

Corehub Up